കൊല്ലം: കേരളത്തിലെ ബിരുദ കോഴ്സുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നാല് വർഷമാകുമ്പോൾ, കരിയർഗൈഡൻസ് വിഷയങ്ങളിൽ കേരള എൻ.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ് കൊമേഴ്സ് വിഭാഗം മേധാവി ഡോ.ടി.ബിജു, കെ.വി.വി.എസ് കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ എച്ച്.ഒ.ഡി ആൻഡ് അക്കാഡമിക്ക് കോ ഓർഡിനേറ്റർ പി.അഖിൽദേവ് എന്നിവർ ക്ലാസ് നയിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബി.സുജിത്ത്, ജില്ലാ സെക്രട്ടറി വി.ആർ.അജു എന്നിവർ അഭ്യർത്ഥിച്ചു.