 
എഴുകോൺ : ഹരിത ഭാവിയിലേക്കുള്ള യാത്ര എന്ന സന്ദേശമുയർത്തി ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. കൈതക്കോട് വാറൂർ ചിറയോരത്ത് വൃക്ഷത്തൈകൾ നട്ട് സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ചന്ദു അദ്ധ്യക്ഷനായി. സെക്രട്ടറി അമീഷ് ബാബു സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് എ. അഭിലാഷ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി യു. ആർ. രെജു, പവിത്രേശ്വരം മേഖല പ്രസിഡന്റ് സി.രാഹുൽ, അംജിത്, അഖിൽ, ജിഷ്ണു എന്നിവർ പങ്കെടുത്തു.