കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ എം.ടെക് മെക്കാട്രോണിക്സ് കോഴ്സ് ആരംഭിക്കുന്നു. സിംഗപ്പൂരിലെ ലയൺസ് ബോട്ട്, ചെന്നൈയിലെ മെഗാര റോബോട്ടിക്‌സ് എന്നിവയുടെ സ്പോൺസർഷിപ്പിൽ നടത്തുന്ന കോഴ്സിന് ലബോറട്ടറി സംവിധാനങ്ങൾ സ്ഥാപിച്ചിരിക്കുന്നത് ലയൺസ് ബോട്ട് സിംഗപ്പൂരാണ്.
പഠനാനന്തരം ലയൺസ് ബോട്ട് സിംഗപ്പൂർ, മെഗാര റോബോട്ടിക്സ് ചെന്നൈ എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് എന്നിവ നേടുന്നതിനുള്ള അവസരവും ലഭ്യമാണ്. തുടർപഠനം ആഗ്രഹിക്കുന്നവർക്ക് ഹ്യുമാനിറ്റേറിയൻ ടെക്‌നോളജി ലാബ്, അമൃത സെന്റർ ഫോർ അഡ്വാൻസ്ഡ് റോബോട്ടിക്സ് എന്നീ സ്ഥാപനങ്ങളിൽ ഗവേഷണം ചെയ്യുന്നതിനുള്ള സൗകര്യവും ലഭിക്കും. പത്രസമ്മേളനത്തിൽ ഹ്യുമാനിട്ടേറിയൻ ടെക്നോളജി ലാബ് ഡയറക്ടർ ഡോ. രാജേഷ് കണ്ണൻ മേഗലിംഗവും സഹപ്രവർത്തകരും പങ്കെടുത്തു.