കൊല്ലം : എറണാകുളം, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിൽ നബാർഡിന്റെ നാല് പുതിയ ജില്ലാ ഓഫീസുകൾ തുറന്നു. ഇതുവരെ ഈ ജില്ലാ ഓഫീസുകളുടെ പ്രവർത്തനം അടുത്ത ജില്ല ഓഫീസർമാരാണ് കൈകാര്യം ചെയ്തിരുന്നത്. ഇനി മുതൽ പുതിയ ഓഫീസുകൾ വഴി ജില്ലാ വികസന മാനേജരുടെ (ഡി.ഡി. എം ) നേതൃത്വത്തിൽ അതതു ജില്ലകളിലെ കാർഷിക- ഗ്രാമീണപുരോഗതിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാകുമെന്ന് ചെയർമാൻ ഡോ. കെ.വി.ഷാജി അഭിപ്രായപ്പെട്ടു. ഈ ഓഫീസുകളിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക് ഡെവലപ്പ്മെന്റ് മാനേജർമാർ, ജില്ലാ ഭരണകൂടത്തിന്റെയും ലീഡ് ബാങ്ക് മാനേജർമാരുടെയും മറ്റു പങ്കാളികളുമായി ചേർന്ന് കൂടുതൽ വികസന പദ്ധതികളും നൂതനങ്ങളായ ഇടപെടലുകളും ആരംഭിക്കും. കൊല്ലം ജില്ലയിലെ നബാർഡ് ജില്ലാ വികസന മാനേജരായി (ഡി.ഡി.എം) ജെ.രാഖിമോൾ ചുമതലയേറ്റു.