greeshma-29

പുനലൂർ: യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോണം പുഷ്പവിലാസം വീട്ടിൽ അനിലിന്റെ ഭാര്യ ഗ്രീഷ്മയെയാണ് (29) ഇന്നലെ ഉച്ചയ്ക്ക് 12ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വീടിനോട് ചേർന്നുള്ള മറ്റൊരു വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭർത്താവ് അനിൽ ജോലിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലായിരുന്നു. ജോലിക്ക് പോയ ഗ്രീഷ്മയുടെ മാതാവ് തിരികെ വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. പുനലൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പുനലൂർ ശാസ്താംകോണം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: അദ്വൈത് (9), ആരാദ്ധ്യ(6). പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.