sajinath
കെ.എസ്.ടി.എയും സുരേഷ്കുമാർ ഫൗണ്ടേഷനും ചേർന്ന് നടത്തിയ സുരേഷ് കുമാർ അനുസ്മരണം പു. ക.സ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.പി.സജിനാഥ് ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : കെ.എസ്.ടി. എ മുൻ ഉപജില്ലാ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന എ. സുരേഷ്കുമാറിന്റെ നാലാമത് അനുസ്മരണം വിവിധ ചടങ്ങുകളോടെ നടന്നു. കെ.എസ്.ടി.എയും സുരേഷ്കുമാർ ഫൗണ്ടേഷനും ചേർന്ന് നടത്തിയ അനുസ്മരണം പു.ക.സ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ. പി.സജിനാഥ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.എൻ.മധുകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന നിർവാഹക സമിതി അംഗം ജി.കെ.ഹരികുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അജയഘോഷ്, കരീപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഉദയകുമാർ, എസ്. സബിത, ടി.ആർ.മഹേഷ്, ബി.സജീവ്, ഷാലു ജോൺ, സുരേഷ് കുമാർ ഫൗണ്ടേഷൻ ചെയർമാൻ എ. സുനിൽകുമാർ, വൈസ് ചെയർമാൻ എഴുകോൺ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

ഫൗണ്ടേഷൻ സെക്രട്ടറി എസ്.ശൈലേന്ദ്രൻ സ്വാഗതവും കെ.എസ്.ടി.എ വെളിയം ഉപജില്ലാ സെക്രട്ടറി ആർ .രതീഷ് നന്ദിയും പറഞ്ഞു.

രാവിലെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. കരീപ്ര സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ പി.എസ്.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.

സി.പി.എം നേതൃത്വത്തിൽ നടമേൽ ജംഗ്ഷനിൽ നടന്ന അനുസ്മരണം കരീപ്ര നോർത്ത് ലോക്കൽ സെക്രട്ടറി എ. അജയഘോഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാരായ സി. ബാബുരാജൻ പിള്ള, ബി.ബിനു തുടങ്ങിയവർ നേതൃത്വം നൽകി.