praveen-42

കൊട്ടാരക്കര: വീടിനുള്ളിലെ ചെള്ളിനെ വെള്ളത്തുണി വിരിച്ച് വൈദ്യുതി ലൈറ്റിട്ട് പുറത്തേക്ക് പായിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഉമ്മന്നൂർ ചെറുവല്ലൂർ പ്രവീൺ ഭവനിൽ ശശിധരൻ - ശാന്ത ദമ്പതികളുടെ മകൻ പ്രവീണാണ് (42) മരിച്ചത്. ബുധനാഴ്ച രാത്രി 9 നായിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയായിരുന്നു.

ഉടൻ വയക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സൗമ്യ. മക്കൾ: സൗരവ്, പ്രിൻസ്.