ഓയൂർ : വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ 33 അങ്കണവാടികലും പ്രവേശനോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വട്ടപ്പാറ അങ്കണവാടിയിൽ വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ.കെ.മെഹറുനിസ അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന, ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖ, അങ്കണവാടി വർക്കർ ഗീതാ കുമാരി എന്നിവർ സംസാരിച്ചു.