mohan-67

കൊല്ലം: അമ്മ മരിച്ച് മൂന്നാം നാൾ മകനും മരിച്ചു. തെക്കേവിള രഞ്ജിത്ത് ഭവനിൽ മോഹനനാണ് (67) ഇന്നലെ രാവിലെ 11ന് മരിച്ചത്. മോഹനന്റെ അമ്മ പട്ടത്താനം ഓറിയന്റ് നഗർ- 84ൽ തുളസി ഭവനിൽ സുശീല (88) തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഇരുവരും അസുഖബാധിതരായിരുന്നു. ഇരുവരുടെയും സംസ്‌കാരം നടത്തി. മോഹനന്റെ ഭാര്യ: അജിത. മക്കൾ: രഞ്ജിത്ത്, രജിത. മരുമക്കൾ: പ്രവിത, സുബി