fff
തൊടിയൂർ പഞ്ചായത്ത്തല പരിസ്ഥിതി ദിനാഘോഷം പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: പഞ്ചായത്ത്തല പരിസ്ഥിതി ദിനാഘോഷം ആയുർവേദ ആശുപത്രി വളപ്പിൽ ഔഷധസസ്യങ്ങൾ നട്ട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.ധർമ്മദാസ് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷ ഷബ്ന ജവാദ് ,പഞ്ചായത്തംഗങ്ങളായ എൽ.സുനിത, പി.ജി. അനിൽകുമാർ, യു.വിനോദ് ,മെഡിക്കൽ
ഓഫീസർ അനീഷ, സി.ഡി.എസ് അംഗം ഷേർളി എന്നിവർ സംസാരിച്ചു.