കൊല്ലം: ദേശീയപാതയിൽ കുരീപ്പുഴ ഭാഗത്ത് നിർമ്മാണത്തിലിരുന്ന പാലത്തിന്റെ പില്ലർ ക്യാപ് തകർന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. പാലത്തിലെ വിടവിൽ കോൺക്രീറ്റ് നിറയ്ക്കുന്നതിടടെ രാത്രി ഒൻപതോടെയാണ് അപകടം. പില്ലറുകൾ വെൽഡ് ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്‌. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു