കൊല്ലം: ഇരവിപുരം കച്ചിക്കടവ് മുണ്ടയ്ക്കൽ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആർ.എസ്.പി ഇരവിപുരം നിയോജക മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് ആവശ്യപ്പെട്ടു. നൂറുകണക്കിനാളുകൾ പ്രതിദിനം ആശ്രയിക്കുന്ന റോഡ്, അടിയന്തിര പ്രാധാന്യത്തോടെ അറ്റകുറ്റപ്പണി നടത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.