കൊല്ലം: പെരുമൺ സംബോധാരണ്യത്തിൽ എട്ടാമത് വിജ്ഞാന വിചാര സദസ് ഇന്ന് വൈകിട്ട് 3ന് നടക്കും. ഗീതാ പ്രചാരക സമിതിയും സനാതന സ്കൂൾ ഒഫ് ലൈഫും പ്രസരം സംസ്കൃത സമാജവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സംബോധ് ഫൗണ്ടേഷൻ കേരള മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം നിർവഹിക്കും. ഡോ. പി.വി.വിശ്വനാഥൻ നമ്പൂതിരി 'സനാതനസുധയിലൂടെ' എന്ന ഗ്രന്ഥത്തിനെപ്പറ്റി സംസാരിക്കും. ഉപനിഷദ് സന്ദേശത്തെക്കുറിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സംസ്കൃത വിഭാഗം അദ്ധ്യക്ഷ ഡോ. ലക്ഷ്‌മിശങ്കർ പ്രഭാഷണം നടത്തും. 'രാമായണവും സംസ്കാരവും' എന്ന വിഷയത്തെ അധികരിച്ച് പാലാ സെന്റ് തോമസ് കോളേജ് സംസ്കൃത വിഭാഗം മുൻ മേധാവി ഡോ. സി.ടി.ഫ്രാൻസിസ് സംസാരിക്കും.
കൂടാതെ പെരുമൺ ഒന്നാം വാർഡിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും അവാർഡും നൽകുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. കല്ലൂർ കൈലാസ് നാഥ് അറിയിച്ചു.