xxx
xx

പടിഞ്ഞാറെ കല്ലട : പഞ്ചായത്തിൽ സ്കൂൾ കുട്ടികളടക്കമുള്ളവരുടെ യാത്രാദുരിതം രൂക്ഷമാകുന്നു. ഇവിടുത്തെ ഏക ഗവ.ഹയർ സെക്കൻഡറി സ്കൂളായ നെൽപ്പുരക്കുന്നിലെ വെസ്റ്റ് കല്ലട ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകരും കുട്ടികളും ഇതുവഴി ബസ് സർവീസ് ഇല്ലാത്തത് കാരണം ഏറെബുദ്ധിമുട്ടിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇവ‌ർക്ക് സമയത്തിന് ക്ലാസിലെത്തിച്ചേരാൻ കഴിയാത്തതും പ്രധാന പ്രശ്നമാണ്. വിദ്യാർത്ഥികളുടെ യാത്രാ ക്ലേശത്തിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് സ്കൂൾ ജീവനക്കാരും വിദ്യാർത്ഥികളും നാട്ടുകാരും ആവശ്യപ്പെടുന്നത്

സ്കൂൾ കുട്ടികളുടെ യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് കല്ലട സൗഹൃദം കൂട്ടായ്മ നിവേദനം നൽകിയിട്ടുണ്ട്. കാരാളിമുക്ക്, കടപുഴ ജംഗ്ഷനുകളെ തമ്മിൽ ബന്ധിപ്പിച്ച് വെസ്റ്റ് കല്ലട ഗവ.ഹയർസെക്കൻഡറി സ്കൂൾ വഴി കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി കെ.എസ്.ആർ.ടിസി ഡിപ്പോകളിൽ നിന്ന് ബസ് സർവീസ് തുടങ്ങുവാനുള്ള തീരുമാനം അധികൃതർ സ്വീകരിക്കണം.

പ്രമോദ് പ്രസിഡന്റ്

കല്ലട സൗഹൃദം കൂട്ടായ്മ

ഇതുവഴി ബസ് സർവീസ് ഇല്ലാത്തതിനാൽ കുട്ടികൾക്കും അദ്ധ്യാപകർക്കും ക്ലാസിൽ സമയത്തിന് എത്തിച്ചേരുവാൻ കഴിയുന്നില്ല. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ കടപുഴയിലും കാരാളിമുക്കിലും ബസിറങ്ങിയശേഷം ഓട്ടോയിലും ഇതുവഴിയുള്ളമറ്റു വാഹന യാത്രക്കാരെയും ആശ്രയിച്ച് വേണം സ്കൂളിൽ എത്താൻ. ദിനംപ്രതി വൻ സാമ്പത്തിക നഷ്ടവും സമയ നഷ്ടവുമാണ് ഇവർ നേരിടുന്നത്. യാത്രക്ലേശം പരിഹരിക്കുവാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.

ബി.രമേശൻ, പി.ടി.എ പ്രസിഡന്റ്

വെസ്റ്റ് കല്ലട ഗവ.ഹയർ സെക്കൻഡറി സ്കൂൾ