ചവറ: നവ കേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ പച്ചത്തുരുത്ത് കാമ്പയിൻ, ബ്ലോക്ക്തല ഉദ്ഘാടനം ചവറ തെക്കുംഭാഗം ഗവ.യു. പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി നിർവഹിച്ചു. നമ്മൾ ജീവിക്കുന്ന ചുറ്റുപാടിൽ മനുഷ്യ നിർമ്മിത ചെറുവനങ്ങൾ സൃഷ്ടിച്ചുകൊണ്ട് പരിസ്ഥിതി സന്തുലിതാവസ്‌ഥ നില നിറുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസ് വിമൽരാജ്, ഷാജി എസ് പള്ളിപ്പാടാൻ, സജുമോൻ, മീന, ബീനാദയൻ, കൃഷ്ണകുമാരി, സുഭാഷ്,ഡോഗ്ലി ക്രിസ്റ്റി എന്നിവർ സംസാരിച്ചു.