a
ചവറ നൃത്യോദയ സ്കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ വാർഷികവും സെമിനാറും ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചവറ: ചവറ നൃത്യോദയ സ്കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. തുടർന്ന് നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഡോ.നന്ദു അരവിന്ദ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ആർ.ബിനു അദ്ധ്യക്ഷനായി. സിനിമാതാരം അമ്പിളി ദേവി സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന സമ്മേളനത്തിൽ വെച്ച് ചവറ ഷിഫാ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. അബ്ദുൽ സലാമിനെ പി.ടി.എ കമ്മിറ്റിക്കുവേണ്ടി അമ്പിളി ദേവി പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡ് മെമ്പർ അശ്വിനി കുടുംബശ്രീ ചെയർപേഴ്സൺ പ്രിയ ജോൺ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, തള്ളത്ത് ശ്രീകുമാർ, ദിനേഷ് ,ഷൈലജ ,അഞ്ജലി ദേവി തുടങ്ങിയവർ സംസാരിച്ചു. ഉച്ചയ്ക്ക് 2 മുതൽ നടന്ന സെമിനാറിൽ കൗമാരപ്രായവും പെൺകുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി ദിവ്യദേവകി ക്ലാസ് നയിച്ചു.