കൊല്ലം: കടയ്ക്കൽ കിംസാറ്റ് ആശുപത്രിയുടെ ഒന്നാം വാർഷികം 10ന് ഉച്ചയ്ക്ക് 2.30 ന് ആശുപത്രി അങ്കണത്തിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. മന്ത്രി കെ.എൻ.ബാലഗോപാൽ മൈക്രോബയോളജി ലാബിന്റെ ഉദ്ഘാടനം നിർവഹിക്കും.
സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, എൻ.എസ് ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ, സി.പി.എം സംസാഥാന കമ്മിറ്റി അംഗം എസ്.രാജേന്ദ്രൻ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, കേരളാബാങ്ക് ഡയറക്ടർ അഡ്വ.ജി.ലാലു, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കൊല്ലം ജെ.ആർ അബ്ദുൽ ഹലീം, കൊല്ലം ജെ.ഡി വി.എസ്.ലളിതാംബിക, കടയ്ക്കൽ എസ്.സി.ബി പ്രസിഡന്റ് ഡോ.വി.മിഥുൻ, വൈസ് പ്രസിഡന്റ് പി.പ്രതാപൻ, കിംസാറ്റ് ഗവേണിംഗ് കൗൺസിൽ അംഗം അഡ്വ.ടി.എസ്.പ്രഫുല്ലഘോഷ്, മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് ഡി.രാജപ്പൻ നായർ, കിംസാറ്റ് മെഡിക്കൽ സൂപ്രണ്ട് ഡോ.മുഹമ്മദ് ഹുസൈൻ, കിംസാറ്റ് ഗവേർണിംഗ് കൗൺസിൽ അംഗം ഡോ.സുരേഷ് എസ്.പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ജെ.നജീബത്ത്, കുമിൾ പഞ്ചായത്ത് പ്രസിഡന്റ് കെ.മധു, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ, സി.പി.എം ഏരിയ സെക്രട്ടറി എം.നസീർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്.ബുഹാരി, ഡി.സി.സി മെമ്പർ എ.താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.രാധിക, വാർഡ് മെമ്പർ പി.രജിതകുമാരി, കിംസാറ്റ് ഗവേർണിംഗ് കൗൺസിൽ അംഗങ്ങളായ എ.ഷിബു, എൻ.ആർ.അനി, ഇ.വി.ജയപാലൻ, ആർ.ലത.എന്നിവർ സംസാരിക്കും. കിംസാറ്റ് ചെയർമാൻ എസ്.വിക്രമൻ സ്വാഗതവും സെക്രട്ടറി പി. അശോകൻ നന്ദിയും പറയും.
രാവിലെ 9 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ 10ന് നടക്കുന്ന സെമിനാർ സഹകരണ രജിസ്ട്രാർ ടി.വി.സുഭാഷ് ഉദ്ഘാടനം ചെയ്യും. മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് അഡി.പ്രൊഫസർ ടി.എസ്. അനീഷ് വിഷയാവതരണം നടത്തും. പി.എസ്.സി മുൻ ചെയർമാൻ എം.ഗംഗാധരക്കുറുപ്പ്, എൻ.എസ് ഹോസ്പിറ്റൽ വൈസ് പ്രസിഡന്റ് എ.മാധവൻ പിള്ള എന്നിവർ ചർച്ചയിൽ പങ്കെടുക്കും. വൈകിട്ട് 6.30 മുതൽ മ്യൂസിക്കൽ നൈറ്റ്. ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.