sbdp-
എസ്.എൻ.ഡി.പി.യോഗം കൊല്ലം യൂണിയൻ ഓഫീസിൽ നടന്ന പരി​സ്ഥി​തി​ ദി​നാഘോഷ ചടങ്ങി​ൽ വനിതാസംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ. സുലേഖ ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നി​ർവഹി​ക്കുന്നു

കൊല്ലം: ലോക പരിസ്ഥിതി ദിനാഘോഷത്തി​ന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി.യോഗം കൊല്ലം യൂണിയൻ ഓഫീസിൽ നടന്ന യോഗം ബോർഡ് മെമ്പർ എ.ഡി. രമേഷ് ഉദ്ഘാടനം ചെയ്തു‌. വനിതാസംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ. സുലേഖ ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നടത്തി. വനിതാസംഘം കൊല്ലം യൂണിയൻ സെക്രട്ടറി ഷീല

നളിനാക്ഷൻ മുഖ്യപ്രഭാഷണം നടത്തി​. യൂണിയൻ മൈക്രോ ക്രെഡിറ്റ് കൺവീനർ ഡോ.മേഴ്‌സി ബാലചന്ദ്രൻ, വനിതാ സംഘം എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ലാലി വിനോദിനി എന്നിവർ സംസാരി​ച്ചു. എക്സിക്യുട്ടി​വ് കമ്മിറ്റി അംഗം ഗീത സുകുമാരൻ സ്വാഗതവും യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റ് കുമാരി രാജേന്ദ്രൻ നന്ദി​യും പറഞ്ഞു.