കൊല്ലം: നാല് മാസമായി പട്ടിണിയിൽ കഴിയുന്ന കേരളത്തിലെ സ്​കൂൾ പാചകത്തൊഴിലാളികൾ നാളെ കറുത്ത ബാഡ്ജ് ധരിച്ച് ജോലിചെയ്ത് പ്രതിഷേധിക്കും. സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് സ്​കൂൾ പാചകത്തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി എ.ഹബീബ്‌​സേട്ട് മുന്നറിയിപ്പ് നൽകി.
കൃത്യമായി ശമ്പളം കിട്ടുന്നില്ലെന്ന് മാത്രമല്ല ആറ് വർഷം മുമ്പ് നിശ്ചയിച്ച വേതനമാണ് ഇപ്പോഴും ലഭിക്കുന്നത്.
മുപ്പതും നാൽപ്പതും വർഷം ജോലി ചെയ്ത തൊഴിലാളികൾക്ക് വിരമിക്കൽ പ്രായമോ, ആനുകൂല്യങ്ങളോ നിശ്ചയിച്ചിട്ടില്ല. തൊഴിലാളികൾക്ക് അർഹമായ വിരമിക്കൽ ആനുകൂല്യം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എ.ഹബീബ്‌​സേട്ട് ആവശ്യപ്പെട്ടു.