പുനലൂർ: പുനലൂർ സെന്റ് തോമസ് എച്ച്.എസ്.എസ് ആൻഡ് സീനിയർ സെക്കൻഡറി സ്കൂളിന്റെ സഹോദര സ്ഥാപനമായ സെന്റ്തോമസ് ഇന്റർ നാഷണൽ സ്കൂൾ ഇന്ന് കുന്നിക്കോട് രാവിലെ 10ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ നാടിന് സമർപ്പിക്കുമെന്ന് സ്കൂൾ മാനേജർ ജേക്കബ് തോമസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സ്കൂൾ ചെയർമാൻ സന്തോഷ് കെ.തോമസ് അദ്ധ്യക്ഷനാകും. വിളക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ശ്രീലേഖ മുഖ്യാഥിതിയാകും.ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സജീവൻ മുഖ്യപ്രഭാഷണം നടത്തും. തോംസിയൻ സ്വപ്ന കൂട് (വീടില്ലാത്താവർക്ക് വീട് നൽകുന്ന പദ്ധതി) പദ്ധതിയുടെ താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് അംഗം അനന്തു പിള്ള നിർവഹിക്കും. മുൻ പുനലൂർ നഗരസഭ ചെയർമാൻമാരയ എം.എ.രാജഗോപാൽ, കെ.രാജശേഖരൻ,വിളക്കുടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.വിജയൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യഫിലിപ്പ്, പുനലൂർ നഗരസഭ പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, പഞ്ചായത്ത്അംഗങ്ങളായ ബി.ഷംനാദ്, ഷാഹൂൽകുന്നിക്കോട്, എൻ.അനിൽകുമാർ, സുനി സുരേഷ്, ലീന സുരേഷ്, ആവണീശ്വരം എ.പി.പി.എം വൊക്കോഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പത്മ ഗിരീഷ്, സ്കൂൾ മാനേജരും ,സീനിയർ പ്രിൻസിപ്പലുമായ തോമസ് ജേക്കബ് ,മുഹമ്മദ് അസ് ലാം, ലില്ലിക്കുട്ടി, വി.എസ്.തോമസ്, ജിബി ജേക്കബ്, എസ്.ശ്രീന തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 4 മുതൽ കുട്ടികളുടെ കലാപരിപാടികളും നടക്കും.