ccc
തൊടിയൂർ അരമത്ത് മഠം അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: അരമത്തുമഠം 88-ാം നമ്പർ അങ്കണവാടി പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ ജയശ്രീ അദ്ധ്യക്ഷയായി. സബിതാഷാജി, രഞ്ജിനി, വത്സല, ഷൈനി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കുരുന്നുകളുടെ പാട്ടും നൃത്തവും അരങ്ങേറി.