കൊല്ലം: വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണാവബോധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലം രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റും നന്മമരം ഗ്ലോബൽ ഫൗണ്ടേഷനും സംയുക്തമായി ക്രിസ്തുരാജ് സ്കൂളിൽ ആരംഭിക്കുന്ന മധുരവനം പദ്ധതിയുടെ ഉദ്ഘാടനം 11ന് രാവിലെ 11.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. കൊല്ലം രൂപത മെത്രാൻ ഡോ.പോൾ ആന്റണി മുല്ലശേരി അദ്ധ്യക്ഷനാകും. കൊല്ലം രൂപത എഡ്യൂക്കേഷൻ സെക്രട്ടറി ഫാ.ബിനു തോമസ്, വൈസ്മെൻ ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ.എ.ഷാനവാസ് ഖാൻ, പ്രിൻസിപ്പൽ എ.റോയ്സ്റ്റൺ, മുൻ ഡി.ജി.പി ശ്രീലേഖ, നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സ്റ്റേറ്റ് ചീഫ് കോഓർഡിനേറ്റർ ജേക്കബ് എസ്.മുണ്ടപ്പുളം, എം.നൗഷാദ് എം.എൽ.എ എന്നിവർ പങ്കെടുക്കും.

കൊല്ലം രൂപത എഡ്യൂക്കേഷണൽ സെക്രട്ടറി ഫാ.ബിനുതോമസ്, നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സ്റ്റേറ്റ് ചീഫ് കോഓർഡിനേറ്റർ ജേക്കബ് എസ്.മുണ്ടപ്പുളം, പ്രിൻസിപ്പൽ എ.റോയ്സ്റ്റൺ, ഹെഡ്മാസ്റ്റർ ജോസ് സക്കറിയ, കൺവീനർ എ.ജോൺസൺ, സ്റ്റാഫ് സെക്രട്ടറി ഷൈൻ കൊടുവിള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.