
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് പോലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറഞ്ഞ് എൻ.കെ പ്രേമചന്ദ്രൻ. നന്ദിപ്രകടനത്തിന്റെ ഭാഗമായി തിരുമുക്കിൽ നിന്ന് ആരംഭിച്ച റോഡ് ഷോ പരവൂർ, പാരിപ്പള്ളി, ചാത്തന്നൂർ, ഇത്തിക്കര വഴി ആദിച്ചനല്ലൂർ, കുമ്മല്ലൂർ, പൂയപ്പള്ളി, കുരിശുംമൂട്, ഓയൂർ, ചുങ്കത്തറ വഴി അമ്പലംകുന്ന്, ഇളമാട്, ആയൂർ, കോട്ടുക്കൽ, കരുകോൺ, അഞ്ചൽ, ഏരൂർ, കരവാളൂർ, പുനലൂർ, തെന്മല, കുളത്തൂപ്പുഴ, മടത്തറ, ചിതറ, കുമ്മിൾ, കടയ്ക്കൽ, നിലമേൽ, ചടയമംഗലം തുടങ്ങി മൂന്ന് മണ്ഡലങ്ങളിലെ നൂറോളം കേന്ദ്രങ്ങളിലൂടെ കടന്നുപോയി. റോഡ് ഷോയിൽ പങ്കെടുക്കാൻ ജനങ്ങൾ ഒത്തുചേർന്നു. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന് ആളുകളാണ് റോഡ് ഷോയിൽ പങ്കുചേർന്നത്.
ഇരവിപുരം, കൊല്ലം, കുണ്ടറ, ചവറ മണ്ഡലങ്ങളിലെ റോഡ് ഷോ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ നടത്തിയിരുന്നു. റോഡ് ഷോ കാണാനും വിജയാഘോഷങ്ങളിൽ പങ്കുചേരാനും റോഡിന്റെ ഇരുവശങ്ങളിലും ജനങ്ങൾ കാത്തുനിന്നു. ആവേശകരമായ റോഡ് ഷോയിൽ എം.എം.നസീർ, നെടുങ്ങോലം രഘു, ഷാലു.വി.ദാസ്, അഡ്വ. രാജേന്ദ്രപ്രസാദ്, ലത മോഹൻദാസ്, ബിജു വിശ്വരാജൻ പാങ്ങോട് സുരേഷ്, വി.ഒ.സാജൻ, വെളിനല്ലൂർ സന്തോഷ്, വി.ടി.സിബി, വി.നളിനാക്ഷൻ, ഭുവനേന്ദ്ര കുറുപ്പ്, ഏരൂർ സുഭാഷ്, തെന്മല ശശിധരൻ, നാസർ ഖാൻ, വിജയകുമാർ, നെൽസൺ സെബാസ്റ്റ്യൻ, സഞ്ജയ് ഖാൻ എന്നിവർ പങ്കെടുത്തു.