കൊട്ടാരക്കര: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണവും ഹരിത ക്ളബ് പ്രഖ്യാപനവും താലൂക്ക് കമ്മിറ്റി ചെയർമാൻ ദിനേഷ് മംഗലശേരി ഉദ്ഘാടനം ചെയ്തു. ഇഞ്ചക്കാട് എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ജി.ഉണ്ണിക്കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. താലൂക്ക് കമ്മിറ്റി സെക്രട്ടറി ഗിരീഷ്, ട്രഷറർ അജിത് ലാൽ, സൈമൺ ബേബി, പ്രഥമാദ്ധ്യാപിക ശ്രീലേഖ, വിമൽ എം.നായർ, കെ.വാസുദേവൻ പിള്ള എന്നിവർ സംസാരിച്ചു. വൃക്ഷത്തൈകളുടെ വിതരണവും നടീലും ഉണ്ടായിരുന്നു.