ചവറ:ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 23 -24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്വയംതൊഴിൽ സംരംഭമായ തേവലക്കര ഒരുമ സൂപ്പർ ഫുഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പ്രസന്നൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷാ സുനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.ജിജി, പ്രിയാഷിനു ഗ്രാമപഞ്ചായത്തംഗം അനസ്നാത്തയ്യത്ത്, വ്യവസായ വികസന ഓഫീസർ ഡ്രിസിലി, മുൻ ബ്ലോക്ക് പഞ്ചായത്തംഗം മുംതാസ്, മുൻ ഗ്രാമപഞ്ചായത്ത് അംഗം എൻ.ആർ.ബിജു,രാജേഷ് തുടങ്ങിയവർ സംസാരിച്ചു.