പുനലൂർ: സ്നേഹ ഭാരത് മിഷൻ ഇന്റർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെനേതൃത്വത്തിൽ പുനലൂർ ടി.ബി ജംഗ്ഷനിലെ റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച കുടുംബ സംഗമവും അനുമോദനവും പുനലൂർ നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ , മുൻ ചെയർമാൻ എം.എ.രാജഗോപൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സാബു അലക്സ് ,കൗൺസിലർമാരായ ഡി.ദിനേശൻ, ,ഷെമി അസീസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ,ബി.ജെ.പി സംസ്ഥാന എക്സിക്യുട്ടീവ് അംഗം ബി.രാധാമണി,ട്രസ്റ്റ് സെക്രട്ടറി എസ്.വത്സല,കെ.ധർമ്മ രാജൻ, കുട്ടിയമ്മ കുഞ്ഞപ്പി, സി.എസ്.ബഷീർ, നുജൂം യൂസഫ്, കൊടിയിൽ മുരളി, നിഹാലുദ്ദീൻ, അനിത മുരളി, എബ്രഹാം ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിച്ച് വ്യക്തി മുദ്ര പതിപ്പിച്ച ഡോ.ആർ.വി.അശോകൻ, ഇടമൺ ബഹുലേയൻ, എസ്.ശരത്, എസ്.ബിജു, അബ്ദുൽ അസീസ് ,വർഗീസ് എബ്രഹാം എന്നിവരെയും ട്രസ്റ്റ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ചെയർപേഴ്സൺ ഉപഹാരം നൽകി അനുമോദിച്ചു. ക്യൂ.ആർ.കോഡ് ഉദ്ഘാടനവും കിടപ്പ് രോഗികൾക്ക് സൗജന്യഭക്ഷ്യധാന്യക്കിറ്റ് വിതരണവും നടന്നു. ജീവ കരുണ്യ സഹായ സമിതി ചെയർമാൻ എസ്.സുബിരാജ് സ്വാഗതവും ട്രഷറർ ആർ.രാജശേഖരൻ നന്ദിയും പറഞ്ഞു.