കൊല്ലം: പത്തിലും പന്ത്രണ്ടിലും ഉയർന്ന മാർക്ക് നേടിയ ജില്ലയിലെ വിദ്യാർത്ഥികളെ ജൂൺ 9ന് ഉച്ചയ്ക്ക് 2ന് ശാസ്ത്രി ജംഗ്ഷനിലെ ജ്യോതി നികേതൻ കോളേജിന് സമീപമുള്ള ജവഹർ ബാലഭവനിൽ വച്ച് ആദരിക്കുന്നു. 27 വർഷത്തെ പാരമ്പര്യമുള്ള കേരളത്തിലെ പ്രമുഖ എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയറാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ പറ്റാത്ത കുട്ടികൾക്കും പങ്കെടുക്കാം. ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് ചീഫ് വിവേക് കുമാർ മുഖ്യാതിഥിയാകും. സഫയർ ഗ്രൂപ്പ് ചെയർമാൻ ഡോ. വി.സുനിൽകുമാർ അദ്ധ്യക്ഷനാകും. ഫോൺ: 0474-2743040, 9645474080.