കൊട്ടാരക്കര: കഴിഞ്ഞ അഞ്ച് മാസമായി നഗരസഭാ പരിധിയിലെ തെരുവ് വിളക്കുകൾ തെളിയാത്തതിൽ ബി.ജെ.പിയുടെ പ്രതിഷേധം. നഗരസഭ ഓഫീസിന് മുന്നിൽ റാന്തൽ വിളക്കുകളുമായി സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര ഉദ്ഘാടനം ചെയ്തു. അരുൺ കാടാംകുളം അദ്ധ്യക്ഷനായി. സുജിത്ത് നീലേശ്വരം, അജയകുമാർ ഇഞ്ചക്കാട്, പ്രസാദ് പള്ളിക്കൽ, ഗിരീഷ് കുമാർ, സബിത,ബി.ജെ പി .ത്യക്കണ്ണമംഗൽ ഏരിയ ജന.സെക്രട്ടറി മനു ,ആർ.ഉമേഷ് , ഷാജഹാൻ എന്നിവർ സംസാരിച്ചു.