xxx
ഫാർമർ പ്രൊഡ്യൂസർ കമ്പനിയും കേരള കശുമാവ് വികസന ഏജൻസിയും ചേർന്ന് പരിസ്ഥിതി ദിനാഘോഷത്തിൽ കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ. മധുവും ബ്ലോക്ക്‌ മെമ്പർ സുധിൻ കടയ്ക്കലും ചേർന്ന് കാശുമാവ് തൈ വിതരണോദ്ഘാടനം നി‌ർവഹിക്കുന്നു

കടയ്ക്കൽ: ഫാർമർ പ്രൊഡ്യൂസർ കമ്പനിയും കേരള കശുമാവ് വികസന ഏജൻസിയും ചേർന്ന് ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഓഫിസ് അങ്കണത്തിൽ 6000 കാശുമാവ് തൈ വിതരണം ചെയ്തു. കമ്പനി ചെയർമാൻ ജെ.സി.അനിൽ അദ്ധ്യക്ഷനായി. കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ. മധുവും ബ്ലോക്ക്‌ മെമ്പർ സുധിൻ കടയ്ക്കലും ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. ബോർഡ്‌ അംഗങ്ങളായ സി.പി. ജസിൻ, ഓമനക്കുട്ടൻ, വിജയകുമാരൻപിള്ള, കൃഷ്ണപിള്ള, പി.ഡി.എസ് പ്രതിനിധി പ്രസൂൺ, നന്ദു, അഫ് ലഹ് എന്നിവർ സംസാരിച്ചു. ബോർഡ്‌ അംഗം എസ്. ജയപ്രകാശ് സ്വാഗതവും സി.ഇ.ഒ മുന്ന നന്ദിയും പറഞ്ഞു.