കൊല്ലം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷി 2024-25 പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജലലഭ്യതയുള്ള സ്ഥലം സ്വന്തമായോ പാട്ടത്തിനോ എടുത്ത് വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും അപേക്ഷിക്കാം. കുളങ്ങളിലെ ശാസ്ത്രീയ തിലാപ്പിയ കൃഷി, മത്സ്യക്കൃഷി, അസാംവാള കൃഷി, വരാൽ കൃഷി, അനബാസ് കൃഷി, കാർപ്പ് കൃഷി, ഒരു നെല്ലും ഒരു മീനും, പടുതാക്കുളങ്ങളിലെ മത്സ്യക്കൃഷി, കരിമീൻ - പൂമീൻ - ചെമ്മീൻ - എന്നിവയ്ക്ക് പുറമെ ആർ.എ.എസ്, ബയോഫ്ളോക്ക്, ഓരുജല കൂട്/ശുദ്ധജല കൂട് കൃഷി, ചിപ്പി കൃഷി, കക്ക കൃഷി തുടങ്ങിയ പദ്ധതികളിലേക്കും അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും 20ന് മുമ്പായി മത്സ്യഭവൻ ഓഫീസിലോ മത്സ്യ കർഷക വികസന ഏജൻസിയിലോ സമർപ്പിക്കണം. ഫോൺ: 0474-2795545.