കരുനാഗപ്പള്ളി: മുനിസിപ്പാലിറ്റി എട്ടാം വാർഡിലെ നമ്പരുവികാല ഗവ. വെൽഫെയർ യു.പി.എസ് ജംഗ്‌ഷൻ - മിൽമാ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മൂന്നു വർഷം പിന്നിടുന്നു. ഏകദേശം 300 മീറ്റർ മാത്രം ദൈർഘ്യമുള്ള റോഡ് നേരെയാക്കാൻ കഴിയാത്തത് അധികൃതരുടെ പിടിപ്പുകേടാണെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. മരുതൂർകുളങ്ങര, ആലുംകടവ്,ആദിനാട്,കെ. എസ് .പുരം എന്നിവിടങ്ങളിൽ നിന്ന് കരുനാഗപ്പള്ളി ടൗണിലേക്കെത്തുന്നവർക്കുള്ള എളുപ്പ പാതയാണ് ദുർഘട പാതയാകുന്നത്. റോഡിലെ വെള്ളക്കെട്ടിൽ രാത്രികാലങ്ങളിൽ നിരവധി ഇരുചക്ര വാഹനങ്ങൾ വീണ് അപകടം സംഭവിച്ചിട്ടുണ്ട്.

വളരെ തിരക്കേറിയ പാതയാണ് .പ്രത്യേകിച്ചു സ്‌കൂൾ അദ്ധ്യയന വർഷാരംഭത്തിൽ പ്രതിസന്ധി രൂക്ഷമാകും.

ജെ .ചന്ദ്രബാബു

പി.ടി .എ പ്രസിഡന്റ്

ജി.ഡബ്ല്യു യു.പി.എസ്

നമ്പരുവികാല

.

ഇരുചക്ര വാഹനം മറിഞ്ഞ് സ്‌ത്രീയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ട് അധികമായില്ല.വലിയ അപകടം സംഭവിക്കും വരെ കാത്തിരിക്കരുത്.

എസ് .രഞ്ജിത്ത്

സെക്രട്ടറി

എസ്.എൻ.ഡി.പി യോഗം

നമ്പരുവികാല 186 ാം നമ്പർ ശാഖ

റോഡ് പണി കരാറായിട്ടുണ്ട്. മാതൃകാ പെരുമാറ്റചട്ടം മാറും വരെ കാത്തിരിക്കേണ്ടി വന്നു. കാലാവസ്ഥ കൂടി അനുകൂലമായാൽ പ്രവൃത്തി ഉടൻ ആരംഭിക്കും.

ജെ.പി.പ്രസന്നകുമാർ

കൗൺസിലർ