കരുനാഗപ്പള്ളി: അമ്മ മനസ് കൂട്ടായ്മ കരുനാഗപ്പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയകാവ് നെഞ്ച് രോഗാശുപത്രിയിൽ നടത്തിയ ഉച്ചഭക്ഷണ വിതരണം ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ നിർവഹിച്ചു. അമ്മ മനസ് കൂട്ടായ്മ ചെയർപേഴ്സൺ ശ്രീകല ക്ലാപ്പന അദ്ധ്യക്ഷയായി. ഐ.എൻ. ടി.യു.സി സംസ്ഥാന സെക്രട്ടറി ബാബു അമ്മവീട്, ഗീതാ കുമാരി, ശകുന്തള അമ്മ വീട് ,സുനി കല്ലേലി ഭാഗം ,സുബൈദ റസാക്ക്, ശോഭന ക്ലാപ്പന, ഉഷ ആലുംകടവ്, ശാലിനി, കവിത, രശ്മി, പ്രസന്ന എന്നിവർ സംസാരിച്ചു.