
കരുനാഗപ്പള്ളി: ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിൽ ഇരുപതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ രാവിലെ 9.30 ഓടെ ക്ലാപ്പന ഗ്രാമപഞ്ചായത്തിലാണ് ആദ്യം തെരുവുനായ ആളുകളെ ഓടിച്ചിട്ട് കടിച്ചത്. തുടർന്ന് കുലശേഖരപുരത്ത് എത്തുകയായിരുന്നു.
ക്ലാപ്പന സ്വദേശികളായ കൃഷ്ണാലയത്തിൽ ഗോപാലകൃഷ്ണൻ നായർ (72), മുളവേലിൽ നാസർ (69), സായൂജ്യത്തിൽ ഭാസുര (52), മഞ്ജു സിനാൻ (44), ഇലയശേരിൽ രാജേന്ദ്രൻ (46), ഇലയശേരിൽ ബെൻസിഗർ (51), പുത്തൻപറമ്പിൽ അമ്പിളി (28), ഉദയഭവനിൽ രുക്മിണി (71), പുളിക്കീഴിൽ തെക്കതിൽ ശോഭ (49), പനമൂട്ടിൽ ജനരാജൻ (68), ശിവപുരം വീട്ടിൽ അമർദേവി (15), അനിൽ സമുദ്ര (44), സുനിൽ (52), ചങ്ങൻകുളങ്ങര ഗുരുഭവനത്തിൽ കലേശൻ (50) തുടങ്ങിയവർക്കും വള്ളിക്കാവ് അമൃത എൻജിനിയറിംഗ് കോളേജിൽ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് കടിയേറ്റത്.
എല്ലാവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവയ്പ്പ് നൽകി വിട്ടയച്ചു. ചികിത്സ തേടിയവരെ സി.ആർ.മഹേഷ് എം.എൽ.എ സന്ദർശിച്ചു.