അഞ്ചൽ: പനച്ചവിള കൈരളി പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പതിനെട്ടാമത് വാർഷികവും കുടുംബ സംഗമവും കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ബി.സുദേവൻ അദ്ധ്യക്ഷനായി. സെക്രട്ടറി ബി.വേണുഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സ്, സംഘം രക്ഷാധികാരി ബി.മുരളി, രാജീവ് കോശി, എം.ബുഹാരി, ജെ.മോഹനകുമാർ, എസ്.അശോക് കുമാർ, വി.സുന്ദരേശൻ, എൻ.രാജേന്ദ്രൻ, എൻ.സുരേന്ദ്രൻ, പി.രാജു എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.