ഓയൂർ : വെളിനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ നേടിയ സഹകരണ ബാങ്ക് പരിധിയിലുള്ള കുട്ടികൾക്ക് അനുമോദനവും ആദരവും നൽകി. ചടങ്ങ് മന്ത്രി. ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ആനന്ദൻ അദ്ധ്യക്ഷനായി. എ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് ലതികാ വിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ, ജില്ലാ പഞ്ചായത്ത് അംഗം ഷൈൻ കുമാർ, ആർ.ജയന്തി ദേവി, കരിങ്ങന്നൂർ സുഷമ, കെ.വിശാഖ്, ലിജി, ജി .ഗിരീഷ് എന്നിവ‌ർ പങ്കെടുത്തു.