padanoapakara-
കിഴക്കേമുറി ആനന്ദവിലാസം എൻ.എസ്.എസ് കരയോഗത്തിൽ നടന്ന മെരിറ്റ് ഫെസ്റ്റും പഠനോപകരണ വിതരണവും എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം കറവൂർ സുരേഷ് ഉദ്ഘാഘാടനം ചെയ്യുന്നു

പിറവന്തൂർ : കിഴക്കേ മുറി 961 -ാം നമ്പർ ആനന്ദവിലാസം എൻ.എസ് .എസ് കരയോഗത്തിൽ എസ്.എസ്. എൽ.സി, പ്ലസ് ടു, സി.ബി.എസ്.സി, ഐ.സി.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ,കേന്ദ്ര സർക്കാർ നോട്ടറി നിയമനം ലഭിച്ച അഡ്വ. മഞ്ജുള നായർ എന്നിവരെ അനുമോദിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കരയോഗം വക ക്യാഷ് അവാർഡും മെമെന്റോയും മറ്റു കുട്ടികൾക്ക്പഠനോപകരണങ്ങളും വിതരണം ചെയ്തു.

കരയോഗം പ്രസിഡന്റ് ജി.സോമരാജൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം കറവൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസാദ് കുമാർ ആലുവിള മുഖ്യ പ്രഭാഷണം നടത്തി.മഞ്ജു ഡി.നായർ, വി.എം.മോഹനൻ പിള്ള, കെ.അജിത് കുമാർ, കൃഷ്ണകുമാരി,എം.വിനയകുമാർ എന്നിവർ സംസാരിച്ചു.