കൊല്ലം: വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ ഏർപ്പെടുത്തിയ പടവുകൾ സ്‌കോളർഷിപ്പ് പദ്ധതിയിലെ കുടിശ്ശിക തീർത്ത് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.

തുക ലഭിക്കാത്തതിനാൽ പഠനം മുടങ്ങുന്ന സാഹചര്യമാണുള്ളത്. ഫീസ് അടയ്ക്കാൻ നിവൃത്തിയില്ലാത്ത കുട്ടികൾ 2022-​23, 2023-​24 വർഷത്തെ സ്‌കോളർഷിപ്പിനായി കാത്തിരിക്കുകയാണ്. കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നതിനാൽ സ്‌കോളർഷിപ്പ് തുക ലഭ്യമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.