ഓച്ചിറ: മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി കേരള എൻ. ജി .ഒ യൂണിയൻ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ വില്ലേജ് ഓഫീസും പരിസരവും ശുചീകരിച്ചു. പരിപാടി കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ബി. സുജിത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ വൈ. അഷ്‌റഫ്‌ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി എം. കലേഷ് സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി നസ്സിം നന്ദി പറഞ്ഞു. ജില്ല സെക്രട്ടേറിയറ്റ് അംഗം പി.എൻ.മനോജ്‌, കെ.സി.റെൻസി മോൾ, കെ.അനന്തകുമാർ, പി. ഉഷാകുമാരി എന്നിവർ നേതൃത്വം നൽകി.