പുനലൂർ: എഗ് മർച്ചെന്റ് അസോസിയേഷൻ പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണവും ഇന്ന് നടക്കും. രാവിലെ 10ന് പുനലൂർ കൊമേഴ്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദാനന്തര കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. തിരഞ്ഞെടുക്കപ്പെട്ട നിർദ്ധന കുട്ടികൾക്ക് പഠനോപകരണവും വിതരണം ചെയ്യും. പി.എസ്.സുപാൽ എം.എൽ.എ പരിപാടികൾ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത പഠനോപകരണം വിതരണം ചെയ്യും. മർജിബിൻ സോമൻ അദ്ധ്യക്ഷനായി. അസോസിയേഷൻ ജില്ല പ്രസിഡന്റ് അബ്ദുൽസലാം, ഏരിയ പ്രസിഡന്റ് റഹീം,ആലുവ അനസ്,ജില്ല ജോ.സെക്രട്ടറി സാജൻ കെ.ജോയി, നാഫി കൊട്ടാരക്കര, ഉദയൻ വർക്കല, അനസ്,കൊമേഴ്സ് കോളേജ് പ്രിൻസിപ്പൽ നാസറുദ്ദീൻ എന്നിവർ സംസരിക്കും. അസോസിയേഷൻ നേതാക്കളായ എം.എസ്.ഷാജി, ഉണ്ണിഹരിശ്രീ, ഷെഫീർ ബാബുസ്,എം.എസ്.ഷാജി, ജിബിൻ സോമൻ,കുഞ്ഞുമോൻ ,റോയി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.