കൊട്ടാരക്കര : കൊട്ടാരക്കരയിൽ ഹാർഡ് വെയർ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്ന് മുപ്പത് ലക്ഷത്തിന്റെ സാമ്പത്തിക ക്രമക്കേട് നടത്തിയ രണ്ട് ജീവനക്കാർക്കെതിരെ കേസ്. കുന്നത്തൂർ തുരുത്തിക്കര കല്ലക്കാട്ട് വീട്ടിൽ അംബിക, പെരുമ്പുഴ പുത്തൻകുളങ്ങര കൃഷ്ണലായത്തിൽ സിബി കൃഷ്ണൻ എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് കോടതി ജാമ്യം നൽകി.