കൊട്ടാരക്കര : കാര്യറ ആർ.ബി.എം യു.പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം വിളക്കുടി കൃഷി ഓഫീസർ എം.എസ്. ധന്യ സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ദിജു ജി.നായർ, പി.ടി.എ പ്രസിഡന്റ് കൃഷ്ണൻകുട്ടി, ഹെൽത്ത് അസിസ്റ്റന്റ് എ.കെ.നൗഷാദ്, അഗ്രികൾച്ചർ അസിസ്റ്റന്റ് ജയ ജോൺ, ഫീൽഡ് അസിസ്റ്റന്റ് അബ്ദുൾ ലത്തീഫ് ,ബിജു തങ്കച്ചൻ, ടി.എസ്.അനീഷ് , അമീൻ, ഫൗസിയ ബീവി, അപർണ്ണ നന്ദൻ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.