kadaminitta-

കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ കടമ്മനിട്ട കവിതാ പുരസ്‌കാരം കടപ്പാക്കട സ്പോർട്സ് ക്ലബ് ലൈബ്രറി ഹാളിൽ വച്ച് ഏഴാച്ചേരി രാമചന്ദ്രൻ പി.എൻ.ഗോപീകൃഷ്ണന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ ഗോപൻ കടമ്മനിട്ട അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി.സുകേശൻ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. അംഗം എസ്.നാസർ, പി.എൻ.ഗോപീകൃഷ്ണൻ, ഡോ.വള്ളികാവ് മോഹൻദാസ്, അഡ്വ. എൻ.ഷണ്മുഖദാസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വായന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം, നാടക പ്രവർത്തകർക്ക് അനുമോദനം എന്നിവയും നടന്നു.