കൊല്ലം: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കമ്മിറ്റി നടത്തിവരുന്ന സൗജന്യ പി.എസ്.സി കോച്ചിംഗ് സബ് സെന്ററിൽ ജൂലൈയിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അഡ്‌മിഷനുള്ള അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 18 വയസ് പൂർത്തിയായ മിനിമം എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി, ആധാർ, അവസാനം പഠിച്ച കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവകളുടെ പകർപ്പും, നാല് പാസ്പോർട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. താത്പര്യമുള്ളവർ 20ന് മുമ്പ് അപേ ക്ഷിക്കേണ്ടതാണ്. അപേക്ഷകരിൽ നിന്ന്, 24ന് നടക്കുന്ന പ്രവേശന പരീക്ഷയിൽ വിജയികളാവുന്നവർക്ക് അഡ്‌മിഷൻ നൽകും. അഡ്മിഷനുള്ള അപേക്ഷാ ഫോറം കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. ഫോൺ 9895442235 (അറഫാത്ത് ഹബീബ്, കോഴ്‌സ് കോഓർഡിനേറ്റർ).