കൊല്ലം: ഭാരതീയ വേലൻസ് സർവീസ് സൊസൈറ്റി ജില്ലാ സമ്മേളനം ഇന്ന് രാവിലെ 9ന് കൊല്ലം ലയൺസ് ഹാളിൽ നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ചികിത്സാ ധനസഹായ വിതരണവും മുതിർന്ന സമുദായാംഗങ്ങളെ ആദരിക്കലും കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കും. ജില്ലാ പ്രസിഡന്റ് സി.കെ.രവീന്ദ്രൻ അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഉഷാലയം ശിവരാജൻ ആദരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി വി.എൻ.കൃഷ്ണൻകുട്ടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ ജോ. സെക്രട്ടറി വാസുദേവൻ

സ്വാഗതം പറയും.

ജനസംഖ്യാനുപാതികമായി സംവരണതോത് ഉയർത്തുക, പൊതുമേഖലയിലും എയ്ഡഡ് മേഖലയിലും സംവരണം നടപ്പാക്കുക, ജാതി സെൻസസ് നടപ്പാക്കുക, പട്ടികജാതി - വർഗക്കാർക്ക് മാത്രമായ ഹോം സർവേ നിറുത്തിവയ്ക്കുക. പി.ടി.എ കമ്മിറ്റി വഴിയുള്ള അദ്ധ്യാപക നിയമനം നിറുത്തി എംപ്ലോയ്മെന്റ് സീനിയോറിറ്റി വഴി നിയമനം നടത്തി സംവരണതത്വം പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം മുന്നോട്ടുവയ്ക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.കെ. രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ഓമനക്കുട്ടൻ, ജില്ലാ ട്രഷറർ എസ്.ബിനു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.