പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ ശാഖയിലെ ശൂരനാട് വടക്ക് ആലുവിള172-ാംനമ്പർ ശാഖയിൽ മെരിറ്റ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും ചികിത്സാ ധന സഹായ വിതരണവും നടത്തി. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുജാത അദ്ധ്യക്ഷയായി. യൂണിയൻ സെക്രട്ടറി റാം മനോജ് മെരിറ്റ് അവാർഡു വിതരണവും പഠനോപകരണ വിതരണവും നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബികുമാർ ചികിത്സാ ധന സഹായ വിതരണം നടത്തി. ശാഖാ സെക്രട്ടറി ആർ.എസ്.അഭിലാഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീജിത്ത് നന്ദിയും പറഞ്ഞു.