
കൊല്ലം: എക്‌സൈസ് വകുപ്പിൽ അംഗബലം വർദ്ധിപ്പിച്ച് പുനലൂർ, കുണ്ടറ, ചവറ എന്നിവിടങ്ങളിൽ പുതിയ എക്‌സൈസ് റേഞ്ച് ഓഫീസുകൾ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോ. ജില്ലാ പ്രസിഡന്റ് എ.രാജു അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ.സബീർ അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി സന്തോഷ് വർഗീസ് സ്വാഗതവും പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാർ മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് ജീവനക്കാർക്ക് വകുപ്പുതല പരീക്ഷകയ്ക്കുള്ള ക്ലാസ് നയിച്ച കൊല്ലം എക്‌സൈസ് ഡിവിഷൻ ഓഫീസ് മാനേജർ എസ്.എച്ച്.ഹരീഷ്, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡൽ ജേതാക്കളായ എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്), പി.എൽ.വിജിലാൽ എന്നിവർക്കും കലാകായികമേളയിലെ വിജയികൾക്കും മികച്ച വിജയം നേടിയ എക്‌സൈസ് ജീവനക്കാരുടെ മക്കൾക്കുള്ള മെരിറ്റ് അവാർഡുകളും സമ്മേളനത്തിൽ വിതരണം ചെയ്തു.
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ ചുമതലയുള്ള അസി.എക്‌സൈസ് കമ്മിഷണർ വി.സുഭാഷ്, അസി. എക്‌സൈസ് കമ്മിഷണർ വി.രാജേഷ്, എക്‌സൈസ് സ്റ്റാഫ് അസോ. സംസ്ഥാന സെക്രട്ടറി പി.ഡി.പ്രസാദ്, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.രവികുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ.അജു, ജോ. കൗൺസിൽ ജില്ലാ സെക്രട്ടറി കെ.വിനോദ്, കേരള പൊലീസ് ഓഫീസേഴ്‌സ് അസോ. ജില്ലാ സെക്രട്ടറി ജിജു.സി.നായർ, എക്‌സൈസ് സ്റ്റാഫ് അസോ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ആർ.ഷെറിൻ രാജ്, എം.എസ്.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘടനാ റിപ്പോർട്ട് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ബി.ഉഷ അവതരിപ്പിച്ചു. അസോ. ജില്ലാ ജോ. സെക്രട്ടറി ഡി.അജീഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എ.രാജു (പ്രസിഡന്റ്), എ.സബീർ (വൈസ് പ്രസിഡന്റ്), സന്തോഷ് വർഗീസ് (സെക്രട്ടറി), അജീഷ്.ഡി (ജോ. സെക്രട്ടറി), എ.അജിത്ത് (ട്രഷറർ), ടി.സജികുമാർ, എസ്.ആർ.ഷെറിൻ രാജ്, എം.എസ്.ഗിരീഷ് (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.