പോരുവഴി : ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ വാരാഘോഷത്തിന്റെ സമാപനം ശാസ്താംകോട്ട തടാകതീരത്ത് നടന്നു. ഇതിന്റെ ഭാഗമായി തടാകതീരത്ത് മൺചിരാതുകൾ തെളിക്കുകയും തടാകസംരക്ഷണ സമിതി കൺവീനറും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന കെ.കരുണാകരപിള്ളയുടെ സ്മരണാർത്ഥം ഓർമ്മ മരം നടുകയും ചെയ്തു.ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ജനറൽ സെക്രട്ടറി പി.ടി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ഇടത്തറ ഷാജഹാൻ അദ്ധ്യക്ഷനായി . കെ.പി.ചന്ദ്രൻ,തോമസ് വൈദ്യൻ, ശ്രീരാജ് ചിറ്റക്കാട്, അരുൺ ആർ, ജിംഷ ടീച്ചർ, ഷീബാ മോൾ, അഡ്വ.കെ.ഐ.ഷാജി, സജീവ് രാജീവം, നെടിയവിള രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.