കടയ്ക്കൽ: മുളക്‌പൊടി വിതറി വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മദ്ധ്യ വയസ്‌ക്കന്റെ കാൽ തല്ലിയൊടിച്ചു. കടയ്ക്കൽ കൊച്ചാറ്റുപുറം കൊച്ചുവിള വീട്ടിൽ ജോയി (52)യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വീടിന്റെ മുൻവാതിൽ തകർത്ത ശേഷം അകത്ത് കയറിയ സംഘം മുളക് പൊടി വിതറി ആക്രമണം നടത്തുകയായിരുന്നു. ഈ സമയം വീട്ടിലുള്ള മറ്റുള്ളവർ ഉറക്കത്തിലായിരുന്നു.

ബഹളം കേട്ടാണ് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന അമ്മ കമലാഭായ് ഉണർന്നത്. ഇവർ ബഹളം വച്ചപ്പോഴേക്ക് അക്രമികൾ രക്ഷപ്പെട്ടു. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് ജോയിയെ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചു.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.