കൊല്ലം: വാടി പള്ളിക്ക് സമീപം നിറുത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 7.30നായിരുന്നു സംഭവം. പട്ടത്താനം സ്വദേശിയായ ഉടമ കാർ പാർക്ക് ചെയ്ത് മറ്റൊരിടത്തേക്ക് പോയ സമയത്താണ് വാഹനത്തിന്റെ മുൻവശം കത്തിയത്. വാഹനത്തിലെ ഹെഡ്‌ലൈറ്റ്, ബമ്പർ എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങൾ അഗ്നിക്കിരയായി. പുക ഉയരുന്നത് കണ്ട് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ചാമക്കടയിൽ നിന്ന് ഫയർഫോഴ്‌സെത്തി തീ കെടുത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പള്ളിത്തോട്ടം പൊലീസും സ്ഥലത്തെത്തിയിരുന്നു.