കൊട്ടാരക്കര: പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ഗവ. ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സായാഹ്ന ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ബഹുജനങ്ങളുടെയും കനിവ് സഹയാത്രികരുടെയും കനിവ് അംഗങ്ങളുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. താലൂക്കാശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ സായാഹ്ന ഭക്ഷണ വിതരണം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കനിവ് പ്രസിഡന്റ് അഡ്വ.ഡി.എസ്.സുനിൽ അദ്ധ്യക്ഷനായി. മുൻസിപ്പൽ ചെയർമാൻ എസ്.ആർ.രമേശ്, കൗൺസിലർ ഫെെസൽ ബഷീർ,കാഷ്യൂ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം സി.മുകേഷ്, ഡോ.അപർണ്ണ, ജയകുമാർ, ശിവശങ്കരപിള്ള എന്നിവർ സംസാരിച്ചു. കനിവ് സെക്രട്ടറി രാജേഷ് സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും പറഞ്ഞു. താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ.നാഗ് സഞ്ജീവ് കുമാർ,
ഡോ. അനുലക്ഷ്മി ദമ്പതികളുടെ പത്താം വിവാഹ വാർഷികം പ്രമാണിച്ച് ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി.